നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയ്ക്ക് ലഭിച്ച വിജയചിത്രമാണ് അരണ്‍മനൈ.ചിത്രം 4 തിയേറ്ററുകളിലാണ് വലിയ വിജയം നേടിയത്.മെയ് മൂന്നിന് റിലീസ് ചെയ്ത സിനിമ മൂന്ന് വാരം പിന്നിടുമ്പോള്‍ 56.5 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 40 കോടിയോളം രൂപ നേടിയിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം കോളിവുഡിലെ വമ്പന്‍ വിജയങ്ങളുടെ പട്ടികയില്‍ അരണ്‍മനൈ ഇടം നേടിയിരിക്കുകയാണ്.
സൗദിയില്‍ ജൂണ്‍ ഒന്നു മുതല്‍ വേനല്‍ക്കാലം
സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാര്‍, ജയപ്രകാശ്, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, രാജേന്ദ്രന്, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങള്‍.