പാലക്കാട്: കോട്ടായിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുളള ഡ്രസ്സ് കോഡിനെ ചൊല്ലിയുളള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സുഹൃത്തുക്കള്‍ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് പണം നല്‍കാത്തതിലുളള പകയാണ് അക്രമത്തില്‍ കലാശിച്ചത്. വീട്ടിലെ വാഹനങ്ങളെല്ലാം അക്രമിസംഘം അടിച്ചുതകര്‍ത്തു.
കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ കാര്‍, ബൈക്ക്, ട്രാവലര്‍, ടിപ്പര്‍ലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്.ഡോറിന്റെ ലോക്കുകളും ജനാലകളും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അക്രമിസംഘം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത്. സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തതെന്നാണ് മന്‍സൂറിന്റെ സഹോദരന് പറയുന്നത്.