തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന തീരുമാനം. ഗവർണർ കാലാവധി കഴിഞ്ഞ് നാളെ ഒരു പരിഗണനയും ലഭിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും യാത്രയാകും.
ധനമന്ത്രിയോട് തനിക്ക് പ്രീതി നഷ്ടപ്പെട്ടു എന്ന് പരസ്യമായി പ്രഖ്യാപിച്ചും, മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും വിമർശിച്ചും ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഒരു നല്ല യാത്രയയപ്പ് ആരിഫ് മുഹമ്മദ് ഖാൻ അർഹിക്കുന്നില്ല എന്ന വിലയിരുത്തലിൽ ആണ് തീരുമാനം. കൊച്ചിയിൽ നിന്നുമാണ് ബീഹാർ ഗവർണറായി സ്ഥാനമേൽക്കാൻ ആരിഫ് മുഹമ്മദ് ഖാൻ പോകുക