ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥാനമൊഴിയും. ബീഹാറിലേക്ക് പുതിയ ചുമതലയേൽക്കാൻ ഗവർണർ ഇന്ന് തിരിക്കും. ജനുവരി രണ്ടാം തീയതി ബീഹാർ ഗവർണറായി അദ്ദേഹം ചുമതല ഏൽക്കും. ഗവർണർക്ക് ഔദ്യോഗിക യാത്രയയപ്പ് ഉണ്ടാകില്ല എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. ഗവർണർക്ക് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പും റദ്ദാക്കി.
ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് യാത്രയപ്പ് വേണ്ട എന്ന് തീരുമാനമുണ്ടായത്. സർക്കാരും ഗവർണറും തമ്മിലുള്ള ഊഷ്മളമല്ലാത്ത ബന്ധവും യാത്രയയപ്പ് വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചിട്ടുണ്ട്.