കോഴിക്കോട്: അര്ജുന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴിയുമായി കേരളക്കര. കണ്ണാടിക്കലെ അര്‍ജുന്റെ വസതിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അര്‍ജുനെ അവസാനമായി കാണാന്‍ നിരവധിയാളുകളാണ് കണ്ണാടിക്കലെ വസതിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടകയില്‍ നിന്നും അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലേക്ക് എത്തിച്ചത്.
ജൂലൈ 16നായിരുന്നു മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ 71 ദിവസത്തിന് ശേഷമാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം വികൃതമായി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞത്.