കര്‍ണാടകയിലെ ഷിരൂരില്‍ അര്ജുന് വേണ്ടിയുളള തിരച്ചില്‍ നാളെയും തുടരും. ഈശ്വര്‍ മാല്‍പ്പെയും സംഘവും നടത്തിയ തിരച്ചിലില്‍ ഗംഗാവവാലിയില് നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. സ്റ്റിയറിങ്ങോടെ ലോറിയുടെ കാബിന് ഭാഗമാണ് പുറത്തെടുത്തിയിരിക്കുന്നത്. രണ്ട് ടയറുകളും ആക്സിലും ചേര്‍ന്ന ഭാഗവും കണ്ടെത്തി. എന്നാല്‍ പുറത്തെടുത്ത ഭാഗങ്ങള്‍ അര്‍ജുന്റെ വാഹനത്തിന്റേത് അല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. മറ്റു ഭാഗങ്ങള്‍ക്കായി തിരച്ചില്‍ വേണമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
ഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. ഇവിടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറക്കിയത്.