അഞ്ജലി ഹരേഷ് : സബ് എഡിറ്റർ
അമൃത്സറിൽ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ച് അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വെടിയുതിര്‍ത്തു. കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേൻ സിംഗ് എന്ന വ്യക്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സ്ഥലത്തുണ്ടായിരുന്ന ആളുകൾ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പിടികൂടി പൊലീസിന് കൈമാറി. മതപരമായ ശിക്ഷയുടെ ഭാഗമായി സുഖ്ബീര്‍ സിംഗ് സുവർണ ക്ഷേത്രത്തിന്റെ കവാടത്തിന് പുറത്ത് കാവൽക്കാരനായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
സുഖ്ബീര്‍ സിംഗ് സുരക്ഷിതനാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സുരക്ഷ ഒരുക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. 2015 ൽ ബലിദാന സംഭവങ്ങൾക്ക് ഉത്തരവാദികളായ ആളുകളെ ശിക്ഷിക്കുന്നതിൽ പരാജയപ്പെട്ടു, 2007 ൽ മതനിന്ദ കേസിൽ ഗുർമീത് റാം റഹീം സിംഗിന് മാപ്പ് നൽകി തുടങ്ങിയ കാര്യങ്ങളെ തുടർന്നാണ് ബാദലിന് ശിക്ഷ വിധിച്ചത്.