കോഴിക്കോട്: കെ കെ രമ എംഎല്‍എയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഷംസീറിന് വിമര്‍ശനം. കമ്മ്യൂണിസ്റ്റുകാര്‍ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി.
പ്രകാശ് ജാവദേക്കര്‍-ഇ പി ജയരാജന് കൂടിക്കാഴ്ചയ്ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇ പി ജയരാജന് പ്രകാശ് ജാവദേക്കറിനെ കണ്ടതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സമ്മേളനത്തില്‍ ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.