കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് വിശദീകരണം തേടാനൊരുങ്ങി പാര്‍ട്ടി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും പാര്‍ട്ടി വിശദീകരണം തേടുക.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്.
അതേസമയം വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും ഇ പി ജയരാജന് തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് വോട്ടഭ്യര്‍ത്ഥിക്കാനാണ് ഇ പി പാലക്കാട്ടേക്ക് എത്തുന്നത്. ആത്മകഥയില്‍ പി സരിന് അവസരവാദിയാണ് എന്ന് ഇ പിയുടേതെന്ന പേരില്‍ പുറത്തുവന്ന പരാമര്‍ശം ഉണ്ടായിരുന്നു.