പ്രയാഗ് രാജ്: ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുന്നതിനും മതംമാറ്റത്തിന് ഇരകളാകാതിരിക്കാനും ബോധവത്കരിക്കുന്നതിന് വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. മൂന്ന് ദിവസംകൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള 8000 വിദ്യാര്‍ഥികളെ പ്രയാഗ് രാജില്‍ എത്തിക്കാനാണ് നീക്കം. ആര്‍എസ്എസിന്റെ വിദ്യാഭ്യാസകാര്യ വിഭാഗമായ വിദ്യാഭാരതിയാണ് നേതൃത്വം നല്‍കുന്നത്.
സംസ്കാര്‍ കേന്ദ്രങ്ങളിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉൾപ്പടെ പ്രയാഗ് രാജില്‍ എത്തിക്കും. 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുഭ മേളക്ക് കൊണ്ടുപോകുക. അവധ് മേഖലക്ക് ശേഷം ഗൊരഖ്പുര്‍, കാന്‍പുര്‍, കാശി, മേഖലകളില്‍ നിന്നും വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാനും നീക്കമുണ്ട്.