ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന് മുന്‍ നായകന് ബാബര്‍ അസമിന് ഒടുവില്‍ തിരിച്ചടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്ന ബാബര്‍ അസം പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെയ്ന്‍ വില്യംസണ് രണ്ടാമതും ഡാരില്‍ മിച്ചല്‍ മൂന്നാമതുമാണ്. ബ്രൂക്ക് നാലാം സ്ഥാനത്തെത്തിയപ്പോള്‍ സ്റ്റീവ് സ്മിത്ത്, രോഹിത് ശര്‍മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഒരു സ്ഥാനം ഉയര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഏഴാം സ്ഥാനത്തും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി എട്ടാം സ്ഥാനത്തുമുണ്ട്.
ടെസ്റ്റ് റാങ്കിംഗില്‍ പിന്നിലായെങ്കിലും ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ബാബര്‍ തന്നെയാണ് ഒന്നാമത്. ഇന്ത്യയുടെ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തുമുള്ള ഏകദിന റാങ്കിംഗില്‍ വിരാട് കോലിയാണ് നാലാമത്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാമത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടാമതും യശസ്വി ജയ്സ്വാള്‍ നാലാമതുമാണ്. ഫില്‍ സോള്‍ട്ടാണ് മൂന്നാമത്. എട്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്വാദ് ആണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ താരം.