ഡല്ലാസ്:ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയോട് പരാജയപ്പെട്ടിരിക്കുമ്പോഴും പുതിയ റെക്കോഡ് തന്റെ പേരിലാക്കി ബാബര്‍ അസം. ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമന് ഇനി ബാബര്‍ അസമാണ്. അമേരിക്കയ്ക്കെതിരെ അസം 43 പന്തില്‍ 44 റണ്‍സ് നേടിയതോടെയാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്.

120 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച പാകിസ്താന് നായകന് 4,067 റണ്‍സ് ഇതുവരെ അടിച്ചുകൂട്ടിക്കഴിഞ്ഞു. 118 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 4,038 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ തൊട്ടുപിന്നിലുണ്ട്. 152 മത്സരങ്ങളില്‍ നിന്നും 4026 റണ്‍സാണ് ട്വന്റി 20 ക്രിക്കറ്റില്‍ ഇതുവരെ രോഹിത് ശര്‍മ്മ അടിച്ചുകൂട്ടിയിരിക്കുന്നത്.