സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി അറിയാമെന്നും, അയാളെ നിയമത്തിനു വിട്ടുകൊടുക്കില്ല എന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
കോകില കുറച്ച് വിഷമത്തിലാണ്. മീഡിയയ്ക്ക് ഇത് എന്താണ് പറ്റിയത്? ഒരു മെസ്സേജ് ഇടുന്നു അത് ഭയങ്കരമായി വൈറൽ ആകുന്നു. ശേഷം ഒരാളുടെ ഭാര്യയെ അധിക്ഷേപിക്കുന്നു. ഒരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ ആരെങ്കിലും ? ഇതാണോ നിങ്ങളുടെ സംസ്കാരം? എന്നെല്ലാം ചോദിച്ച് ബാല പ്രകോപിതനായി.
കോകില എന്റെ മാമന്റെ മകൾ ആണ്, ഭാര്യയാണ്. നിങ്ങൾക്ക് എങ്ങനെയാണ് എന്റെ ഭാര്യയെ അധിക്ഷേപിക്കാൻ ധൈര്യം വരുന്നത് ? ഇന്ന് എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. നിങ്ങൾ സിനിമകളെക്കുറിച്ച് സംസാരിക്ക്, അഭിനയത്തെപ്പറ്റി സംസാരിക്ക്, അടുത്ത് വരുന്ന റിലീസുകളെപ്പറ്റി സംസാരിക്ക്. അല്ലാതെ മറ്റുള്ളവരുടെ കുടുംബത്തിൽ കേറി ഇടപെടരുത് എന്ന് ബാല രൂക്ഷമായി താക്കീത് നൽകി.