സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെതിരെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പിതാവ് കോടതിയിലേയ്ക്ക്. സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെയാണ് ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ സി ഉണ്ണിയുടെ അഭിഭാഷകന് രാമന് കര്‍ത്ത കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
ബാലഭാസ്ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്. ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന് കര്‍ത്ത വ്യക്തമാക്കി.