തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 560 രൂപ കുറഞ്ഞതോടെ, റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64,000 രൂപയ്ക്ക് താഴെയെത്തി. ഇതോടെ, ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയായി.
ഇന്നലെ 64,480 രൂപയെന്ന ഉയർന്ന നിരക്കിൽ നിന്ന സ്വർണവില മണിക്കൂറുകൾക്കുള്ളിൽ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യവർധനവാണ് സ്വർണവിലയിൽ ഈ മാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,940 രൂപയാണ്, 18 കാരറ്റ് സ്വർണത്തിന് 6,550 രൂപയാണ് നിലവിലെ നിരക്ക്. അതെസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയായി തുടരുന്നു.