ദില്ലി: ഉത്തർപ്രദേശിലെ മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൈവരിച്ചു. സമാജ് വാദി പാർട്ടിയുടെ അജിത് പ്രസാദിനെ 70,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പസ്വാൻ പരാജയപ്പെടുത്തുകയായിരുന്നു. അയോധ്യ ലോക്സഭ സീറ്റിലേറ്റ പരാജയത്തിനു പിന്നാലെയുള്ള മിൽകിപൂരിലെ വിജയം ബിജെപിക്ക് വൻ ആശ്വാസമായി.
അയോധ്യയിൽ വിജയിച്ച ശേഷം എസ്പി നേതാവ് അവധേഷ് പ്രസാദ് ഒഴിഞ്ഞ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അവേഷ് പ്രസാദിന്റെ മകൻ അജിത് പ്രസാദിനെയാണ് മിൽക്കിപൂരിൽ സ്ഥാനാർത്ഥിയാക്കിയത്. പാർലമെൻറിൽ അടക്കം ഇന്ത്യസഖ്യ വിജയത്തിൻറെ പ്രതീകമായി അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ചേർന്ന് വിശേഷിപ്പിച്ച അവധേഷ് പ്രസാദിൻറെ സിറ്റിലെ ഈ വിജയം യോഗി ആദിത്യനാഥിന് കരുത്തായിമാറി.