പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.