പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്. മണ്ഡലത്തില്‍ ബിജെപി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീധരന്റെ പ്രസ്താപന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന് 2021ല്‍ തോറ്റത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഇനി മത്സരിക്കാനില്ല. നിലവില്‍ പ്രായാധിക്യം മൂലം മാറി നില്‍ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കെ റെയിലില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സന്തോഷം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല. പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇ ശ്രീധരന് പറഞ്ഞു.