കൊച്ചി: ആലുവയില്‍ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി അതുല്‍ ഷാബു ആണ് മരിച്ചത്. മണലിമുക്കില്‍ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു.
അതുലിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മാർത്താണ്ഡവർമ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.