ഹൈദരാബാദ് : ഷൂട്ടിങിനിടെ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. സിനിമയിലെ സ്റ്റണ്ട് രംഗം വിനയ്കുമാർ ശ്രീനിഗ്ധിയുടെ ഗൂഡചാരി- 2 എന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പരിക്കേറ്റത്.
കഴുത്തിലെ മുറിവ് കെട്ടിവച്ചിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരിക്കിനെപ്പറ്റി സംവിധായകനോ നടനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ആരോഗ്യാവസ്ഥയിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്.
2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂഡാചാരി- 2. ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. അദിവി ശേഷ്, ശോഭിത ധൂലിപാല, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.