ബ്രഹ്മപുരം അഴിമതി കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുൻ വൈദ്യുത മന്ത്രി പത്മരാജനടക്കമുള്ളവരുടെ ഹർജിയാണ് കോടതി തള്ളിയത്. കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഈ കേസിലെ അഞ്ചാം പ്രതിയാണ് സി വി പത്മരാജൻ.
1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണിത്. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്നാണ് കേസ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസുകൂടിയാണ് ഇത്.
സി വി പത്മരാജന് പുറമേ കെഎസ്ഇബി മുന്‍ ചെയര്മാന്മാരായ ആര് നാരായണന്, ആര് ശിവദാസന്‍, ബോർഡ് അംഗങ്ങളായിരുന്ന വൈ ആര് മൂര്‍ത്തി, എസ് ജനാര്ദനന് പിള്ള, പരമേശ്വരന്‍നായര്‍, കെഎസ്ഇബി മെമ്പര്‍മാരായ സി ജെ ബര്‍ട്രോം നെറ്റോ,ജി കൃഷ്ണകുമാര്‍ എടിവി പ്രോജക്ട്സ് ജനറൽ മാനേജറായിരുന്ന ദേബാശിഷ് മജുംദാര്‍, ഫ്രഞ്ച് കമ്പനിയുടെ എസ്ഇഎംടി പീൽസ്റ്റിക് ചെയർമാൻ ആൽഫ്രഡ് ഹിർട്ടസ് തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍.