കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മുപ്പത് പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു. പിറവം മണീട് നെച്ചൂരിൽ ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് മോഷണം.
ചൊവ്വാഴ്ച രാത്രി വീട്ടുകാർ നെച്ചൂർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്ത് 8.30 നും 10.30 നും ഇടയിലായിരുന്നു സംഭവം. പിറവം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം നെച്ചൂരിൽ സമാനമായ രീതിയിലുള്ള മോഷണം നടന്നിട്ടുണ്ട്. അതെസമയം പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.