ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. ഇനി മണിക്കൂറുകള്‍ക്കുളളില്‍ ഇരു മണ്ഡലങ്ങളിലും ജനം വിധിയെഴുതും. തെരഞ്ഞെടുപ്പിലെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍.
ചേലക്കര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ ചെറുതുരുത്തിയില്‍ ആരംഭിക്കും. മണ്ഡലത്തില്‍
തുടര്‍ വിജയമുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രമ്യാ ഹരിദാസിലൂടെ 1996ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കും എന്ന ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്.
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ട് ലോക്സഭ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരിയും പ്രചരണത്തില്‍ സജീവമായിരുന്നു. കല്‍പ്പറ്റയിലായിരുന്നു എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം അരങ്ങേറിയത്.
ബത്തേരി നഗരം കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎയുടെ കൊട്ടിക്കലാശം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനൊപ്പം പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളും അണിനിരന്നു.