ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ ഇരു മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദേശീയ ശ്രദ്ധയാണ് നല്‍കിയിരിക്കുന്നത്. 16 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍ ജനവിധി തേടുന്നത്.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. സത്യന് മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ചേലക്കര മണ്ഡലത്തില്‍ തുടര്‍ വിജയമുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രമ്യാ ഹരിദാസിലൂടെ 1996ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കും എന്ന ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞടുപ്പ് 20-ാം തീയതിലേക്ക് മാറ്റിയിരുന്നു.