കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ഇന്ന് രാവിലെ 10.30 നാണ് കേസില്‍ വാദം കേള്‍ക്കുക.ഹര്‍ജി ആദ്യ വിഷയമായി ലിസറ്റ് ചെയ്തിട്ടുണ്ട്.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക.ആശുപത്രിക്കുളളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആശങ്ക.അതിക്രൂരമായ സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.