മുല്ലപ്പെരിയാർ ഡാം പണിയാൻ തറക്കല്ലിട്ടിട്ട് ഇന്നേക്ക് 128 വർഷം തികയുന്ന അവസരത്തിൽ, മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി അപകടകരമായ ഈ അണക്കെട്ട് ഡി – കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി 24ന് എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ 10 മണി മുതൽ കൂട്ട ഉപവാസ സമരം നടത്തും.
സീറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കും. ഇതിന്റെ സമാപന സമ്മേളനം എസ്എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡണ്ട് ശ്രീ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
പി ശശി മിസ്റ്റര്‍ ക്ലീന്‍, എഡിജിപി എം ആര് അജിത്തിനെ മാറ്റില്ല
ബഹുമാനപ്പെട്ട അബ്ദുൽ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ ബാദുഷ സഖാഫി മുഖ്യ അതിഥിയായ പങ്കെടുക്കും.
സർവ്വശ്രീ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി – (ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി.) എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ എം എസ് മോഹനൻ , ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ ദേശീയ പ്രസിഡണ്ട് ഡോക്ടർ രാജീവ് രാജധാനി,
ഫാദർ ഡിജെ ബിജോയ് ( സിഎസ്ഐ സഭ സെക്രട്ടറി) സ്വാമി അയ്യപ്പദാസ്, ഉസ്താദ് റഫീഖ് അഹമ്മദ് ,ഉസ്താദ് അബ്ദുൽ അസീസ്,ശ്രീ മാത്യു വർഗീസ് , ഫാദർ ഏലിയാസ് ചെറുകാട്ട് ,ശ്രീ കെ ബി മധു , (ഫിലിം ഡയറക്ടർ) -കോർ എപ്പിസ്കോപ്പ ഫാദർ സ്ലീബാ പോൾ വട്ടവേലിൽ ,പാസ്റ്റർ തോംസൺ ജോഷ്വാ (സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റേഴ്സ് ഫെഡറേഷൻ) ഉസ്താദ് ഖാലിദ് സഖാഫി,ഉസ്താദ് യൂസഫ് സഖാഫി,അഡ്വക്കേറ്റ് സ്കറിയ കാരുവേലി (ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേഷൻ)തുടങ്ങി ഒട്ടേറെ പേർ ഈ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ദൈവനാമത്തില്‍ അതിഷി മര്‍ലേന അധികാരമേറ്റു
129 വർഷം പഴക്കമേറിയ മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥ അന്താരാഷ്ട്ര ഏജൻസി പരിശോധിക്കണമെന്നും കേരളത്തിൻറെ താല്പര്യത്തിനെതിരായ മേൽനോട്ട സമിതി റിപ്പോർട്ട് തള്ളിക്കളഞ്ഞ് കേരള താൽപര്യത്തിന് വിരുദ്ധമായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി,ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ സർവീസിൽ നിന്നും പിരിച്ചുവിട്ട് പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാക്കണമെന്നുംമുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
ഗംഗാവാലിയില്‍ നിന്ന് കണ്ടെത്തിയത് അര്‍ജുന്റെ വാഹനത്തിന്റെ ടയറുകളല്ല: തിരച്ചില്‍ നാളെയും തുടരും
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, സംസ്ഥാനതലത്തിലും പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സമിതി ചെയർമാൻ അഡ്വക്കേറ്റ് റോയ് വാരിക്കോട്ട് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ഭാരവാഹികളായ സി ആമ്പൽ ജോർജ് വൈസ് ചെയർമാൻമാരായ ജെയിംസ് മാനുവൽ ഉസ്താദ് സഖാഫി ഉസ്താദ് യൂസഫ് സഖാഫി ജോയ് പിജി സുഗുണൻ സ്റ്റേറ്റ് കോർഡിനേറ്റർ സാജു തറനിലം, ശ്രീ റെജിമോൻ എം എം ,ശ്രീമതി ദയാ വിനോദ് പ്രകോഷ് രാജു കെ ,എമിൽ ജോൺ എന്നിവർ പങ്കെടുത്തു.
Your article helped me a lot, is there any more related content? Thanks!