പാലക്കാട്: പല്ലില്‍ കമ്പിയിട്ടതിന്റെ ഗം നീക്കം ചെയ്യുന്നതിനിടെ ഡ്രില്ലർ തട്ടി യുവതിക്ക് നാക്കില്‍ ഗുരുതര മുറിവേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് ആലത്തൂരിലെ ഡെന്റല്‍ കെയർ ക്ലിനിക്കില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ക്ലിനിക്കിനെതിരെ കേസെടുത്തത്.
പല്ലില്‍ കമ്പിയിട്ടതിന്റെ ഭാഗമായി ഗം എടുക്കാൻ ക്ലിനിക്കില്‍ എത്തിയതായിരുന്നു 21കാരി. ചികിത്സയ്ക്കിടെ ഡ്രില്ലർ നാക്കില്‍ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു. പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.