ഇടുക്കി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്സണ് ആണ് അറസ്റ്റിലായത്. ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് രഞ്ജിത് ഇടുക്കി സ്റ്റേഷനില്‍ ഹാജരായത്. അറസ്റ്റിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
2023ല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്കി ഒരുമിച്ച് താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയ രഞ്ജിത്, ഇവർ വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി.
യുവതി അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായത്. തുടർന്ന്, തിരുവനന്തപുരത്ത് പൊലീസില്‍ നല്കിയ പരാതി ഇടുക്കി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.