കോഴിക്കോട്: സിപിഐഎമ്മിനെയും വിജയരാഘവനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. സിപിഐഎം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍ സിപിഐഎം അധ്വാനിക്കുന്ന വര്‍ഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത വര്‍ഗ രാഷ്ട്രീയം പറയാനാണ് ഊര്‍ജം ചിലവഴിക്കുന്നത് എന്നാണ് വിമര്‍ശനം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില കേസുകളിലെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കി. തൃശൂര്‍ ബി ജെ പി വിജയത്തിന് കളമൊരുക്കാന്‍ എഡിജിപിയുടെ സഹായത്തോടെ പൂരം കലക്കിയെന്നും അജിത് കുമാറിന് DGP-യായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം അതിനോട് ഭാഗമാണെന്നും മുഖപത്രത്തിലുണ്ട്.
എ വിജരാഘവനെയും മുഖപത്രത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. വിജയരാഘവന്മാരെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്തിടത്തോളം ചവിട്ടിനില്ക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘപരിവാര്‍ കൂടാരത്തിലേക്കായിരിക്കുമെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.