വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് തലങ്ങും വിലങ്ങും തല്ലുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.
ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് കടന്നത്. നിലവില്‍ സംഘര്‍ഷം തുടരുകയാണ്.