മാനന്തവാടി: ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാംസക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മോദിയും പിണറായും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നന്മ ചെയ്യുകയില്ലെന്ന് മാത്രമല്ല, പിശാചിന്റെ ജോലിയാണ് ഇവര്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു .നെഹ്റു കുടുംബങ്ങളിലെ അംഗങ്ങള്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയവരാണെന്നും അതില്ലാതാക്കാന്‍ ബി ജെ പിക്കോ, സി പി എമ്മിനോ കഴിയില്ലെന്നും ഇ ടി പറഞ്ഞു.
ജനകീയരായ നേതാക്കളെ അവഹേളിക്കാനും അപമാനപ്പെടുത്താനുമാണ് ബി ജെ പിയും സിപിഎമ്മും ശ്രമിക്കുന്നത്. ഇതുമൂലം ഈ രണ്ട് കക്ഷികളും ജനങ്ങളില്‍ നിന്ന് അകലുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെയര്മാന് എന്‍ കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.
യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്, ഡീന്‍ കുര്യാക്കോസ് എം പി, രാജ്മോഹന്‍ ഉണ്ണിത്താന് എം പി, കെ സി ജോസഫ്, എം എല്‍ എമാരായ സണ്ണിജോസഫ്, ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്, എം ലിജു, അബ്ദുറഹ്മാന് കല്ലായി, എന്‍ ഡി അപ്പച്ചന്, പി ടി ഗോപാലകുറുപ്പ്, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, എ എം നിശാന്ത്, എം സി സെബാസ്റ്റ്യന്‍, ജോസഫ് കളപ്പുരക്കല്‍, എം ജി ബിജു, എം അബ്ദുറഹ്മാന്, ആന്റണി മാസ്റ്റര്‍, അഡ്വ. ജവഹര്‍, ജിതേഷ് കുര്യാക്കോസ്, സി എ അജീര്‍, എം ആര് രാമകൃഷ്ണന്, സി ജെ വര്‍ക്കി, ജോസ് തലച്ചിറ, ഇ പി മൊയ്തീന് ഹാജി, എന്‍.കെ.റഷീദ്, ജനറല്‍ ടി.മുഹമ്മദ്, വള്ളിയാട്ട് അബ്ദുള്ള ഹാജി,കെ.ഹാരിസ് വി.അസൈനാര്‍ ഹാജി,നിസാര്‍ അഹമ്മദ് സി.കുഞ്ഞാബ്ദുല്ല, സി.പി.മൊയ്ദുഹാജി, കൊച്ചി ഹമീദ്, ഡി.അബ്ദുള്ള, കെ.ഇബ്രാഹിം ഹാജി, ഉസ്മാന് പള്ളിയാല്‍, വി.അബ്ദുള്ള ഹാജി, കടവത്ത് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു,