കൊച്ചി: ഡിസംബര്‍ 18ന് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തും. ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതി, വഞ്ചന എന്നിവയില്‍ അന്വേഷണം നടത്താനും മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമനു മാർച്ച്. എഐസിസി ആഹ്വാന പ്രകാരമാണ് മാർച്ചെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.