സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് കേരളത്തിലെ മഴ സാധ്യത സജീവമാക്കുന്നത്. സെപ്റ്റംബര്‍ 8 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.