ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 18 ന് നടക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ശേഷമാണ് പ്രഖ്യാപിക്കുക.
വിക്കറ്റ് കീപ്പർ ഉൾപ്പടെ പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്. ഇതുമൂലമാണ് പ്രഖ്യാപനം വൈകുന്നത്. ഷഭ് പന്തിനൊപ്പം കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി വേണ്ടെന്നാണ് ബിസിസിഐ തീരുമാനം. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, ഇഷാൻ കിഷൻ എന്നിവരെ ബിസിസിഐ പരിഗണിക്കുന്നുണ്ട്. പരിക്കേറ്റ കുൽദീപ് യാദവിന് പകരമായി ആര് കളിക്കുമെന്നതാണ് മറ്റൊരു വിഷയം.