മലപ്പുറം സിപിഐഎം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ് വി പി അനിൽ. താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 38 അംഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെ കൂടി തിരഞ്ഞെടുത്തു.
സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ പൊതുസമ്മേളനം വൈകുന്നേരം താനൂർ ചീരാൻകടപ്പുറം നഗറിൽ നടന്നു. വൈകിട്ട് മൂന്നിന് 5000 ത്തിലേറെ വളണ്ടിയർമാർ പങ്കെടുക്കുന്ന റെഡ് വളണ്ടിയർ മാർച്ച് നടന്നു. വൈകീട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.