ഷില്ലോങ്: സുനിൽ ഛേത്രിയുടെ മടങ്ങിവരവ് ഗംഭീരമാക്കിയ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മാലദ്വീപിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം.
ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ബെക്കെ, ലിസ്റ്റൻ കൊളാക്കോ, സുനില്‍ ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്. യഥാക്രമം 34 , 66 , 76 മിനിറ്റുകളിലായിരുന്നു ഗോള്‍. മൂന്നും ഹെഡർ ഗോളുകളായിരുന്നു.
അതേ സമയം ഇന്ത്യൻ ടീം നായകനായിരുന്ന സുനില്‍ ഛേത്രി കഴിഞ്ഞ ജൂണില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചിരുന്നു. എന്നാല്‍, പരിശീലകൻ മനോളോ മാർക്വേസിന്റെ അഭ്യർഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്.നി ഛേത്രി അന്തരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.