മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരത്തിനെതിരെ യൂട്യൂബറും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ചിദംബരം വിമര്‍ശനം ഉന്നയിച്ചത്. ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റുമായുള്ള വിഷയമായിരുന്നു ചിദംബരം പരാമര്‍ശിച്ചത്.
‘ഒരു താരത്തെ, ഒരു റിവ്യൂവര്‍ സ്ഥിരമായി ടാര്‍ഗറ്റ് ചെയ്യുകയാണ്. റിവ്യൂവറെ വിളിച്ച് താരം എന്താണ് പ്രശ്നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാല്‍ അരി വാങ്ങാന്‍ പറ്റുമെന്നായിരുന്നു മറുപടി, എന്നാല്‍ ചെയ്തോ എന്ന് താരവും മറുപടി നല്കി’, എന്നായിരുന്നു ചിദംബരം പറഞ്ഞത്.
ഒരാള്‍ തന്നെ വിളിച്ച് തെറി പറഞ്ഞു, ആ തെറി വിറ്റ് അരിയാക്കിയെങ്കില് അത് തന്റെ കഴിവാണെന്നും അവര്‍ സിനിമ ഉണ്ടാക്കുന്നത് വില്‍ക്കാനാണ്. അവര്‍ അത് വിറ്റോട്ടെ, ഞാന്‍ എന്റെ കണ്ടന്റ് വില്‍ക്കും, അരിയാക്കും എന്ന് സായ് കൃഷ്ണ പ്രതികരിച്ചു.
ചിദംബരത്തിന്റെ വാക്കുകള്‍ തനിക്ക് ഫ്രീ പ്രൊമോഷന് നല്‍കിയെന്നും തന്നെവെച്ച് ഒരു 50 കോടിയുടെ സിനിമ എടുത്തത് പോലെയാണെന്നും സായ് കൃഷ്ണ പറഞ്ഞു. അരിയണ്ണന് എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ട് എന്നും കൂട്ടിച്ചേർത്തു.