മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും ആവേശത്തിന് ശേഷം ജിതു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ട് ചിത്രത്തിന്റെ സംവിധായകർ ഒന്നിക്കുന്നു എന്നതാണ് ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ക്യാമറ- ഷൈജു ഖാലിദ്, മ്യൂസിക്ക്- സുഷിൻ ശ്യാം, എഡിറ്റിംഗ്- വിവേക് ഹർഷൻ, ആർട്- അജയൻ ചാലിശ്ശേരി.