ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരി ദര്‍ശനം നടത്തുന്നതില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്എന്‍ഡിപി യൂണിയന് ശാഖാ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ് ചില പൂജാരിമാരാണ് അതിന് തടസമായി നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ ആരോഗ്യകരമായ ചര്‍ച്ച വേണമെന്നും പരിഷ്കരണങ്ങള്‍ കൂടി ആലോചിച്ച് തീരുമാനിക്കേണ്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതികരിച്ചു.