എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. സംഭവം അതീവദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവീന്‍ ബാബു ആത്മഹത്യ ചെയ്ത് ഒന്‍പതാം ദിവസമാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഒരു പരസ്യപ്രതികരണം നടത്തുന്നത്.
നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി വിഷയത്തില്‍ മൗനം തുടരുന്നത് പൊതുസമൂഹത്തില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച ഉണ്ടാകില്ലെന്നുമായിരുന്നു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള സിപിഐഎം വനിതാ നേതാവ് പിപി ദിവ്യ ഇപ്പൊഴും ഒളിവിലാണ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് പക്ഷെ ഇതുവരെ ദിവ്യയെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന് മുഖ്യമന്ത്രിക്ക് നല്‍കിയതായി പുറത്ത് വന്ന പരാതി വ്യാജമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും തെളിവ് സഹിതം പുറത്ത് വന്നിട്ടുണ്. ഇക്കാര്യങ്ങളിലൊന്നും ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.