കൊല്ലം : ബാലാവകാശ കമ്മീഷൻ മദ്രസകൾക്കെതിരെ നടത്തുന്ന നീക്കം അപകടകരമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.
മതപഠനമാണ് മദ്രസകളിൽ നടക്കുന്നതെന്ന ചിന്ത മണ്ടത്തരമാണ്. മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠനക്ലാസ് എന്നാക്കണം – കെ.ബി ഗണേഷ് കുമാർ
കുഞ്ഞുങ്ങൾക്ക് ഖുർആൻ്റെ അറിവ് പകർന്ന് നൽകുന്നതാണ് മദ്രസകൾ. ഇതേ രീതിയിൽ ക്രിസ്തുമതത്തിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ബൈബിൾ ആണെന്നും ക്രിസ്തുമതം അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മദ്രസ ബോർഡുകൾ നിറുത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.