കായംകുളം : ദേശീയ ബാലാവകാശ കമീഷൻ നിർദേശം അനുസരിച്ച് രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. സമൂഹത്തിൽ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമം നടക്കുകയാണെന്നും അബ്ദുൽ അസീസ് മൗലവി പറഞ്ഞു.