സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്. വിമതര്‍ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു.
തീവ്രവാദ സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു. ഏകാധിപത്യം അവസാനിച്ചെന്ന് അവകാശപ്പെടുന്ന എച്ച്ടിഎസ് വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് സംഘടന തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. തലസ്ഥാനമായ ദമാസ്ക്കസിനെ വിമതര്‍ വളഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് രാജ്യത്ത് ദുര്‍ബലമാണ്.