മലപ്പുറം: ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിക്ക്
ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. മാധ്യമങ്ങള്‍ തന്നെ പി ആര് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആര് എജന്‍സിയുടെ ആവശ്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്ക്കും അറിയാമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രിക്ക് ഒരു പി ആര് ഏജന്‍സിയുമായും ബന്ധമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ഇടതുപക്ഷത്തെ ശക്തനായ പോരാളിയാണ് കെ ടി ജലീല്‍ എന്നും ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കെ ടി ജലീലിന്റെ ഭൗതികമായ വിജയമാണ് ചടങ്ങിലെ പങ്കാളിത്തമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സ്വര്‍ഗം എന്നത് ഏവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗാന്ധിജിയുടെ പ്രസക്തി ഓരോ ദിവസവും വര്‍ധിച്ചു വരികയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.