മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് സി പി ഐ എമ്മും കോൺഗ്രസ്സും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്നപരിഹാരം വേണമെങ്കിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ വഖഫ് നിയമം, 1995 പ്രകാരം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങളുണ്ട്. ഈ അമിതാധികരം നിയന്ത്രിച്ച് സുതാര്യത കൊണ്ടുവരാനാണ് നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നത്. എന്നാൽ എൽ ഡി എഫും, യു ഡി എഫും ഇതിനെ പിന്തുണക്കുന്നില്ല. അവർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്.
വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങൾക്കും ഇന്ന് വഖഫ് ബോർഡിൻറെ നോട്ടീസ് വന്നിരുന്നു.