അങ്കമാലി: അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ വീണ്ടും സംഘർഷം. ബിഷപ്പ് ഹൗസിൻ്റെ കവാടം തള്ളിത്തുറക്കാൻ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്. പോലീസിനെതിരെ ഗോ ബാക് വിളിയുമായി സമരക്കാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അതിരൂപതയിൽ വിമത വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം വൈദികരുൾപ്പെടെയുള്ള വിമത വിഭാഗമാണ് പ്രതിഷേധിക്കുന്നത്. നിലവിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.
സംഭവത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മർദനമേൽക്കാൻ തയ്യാറെന്നും സമരം ചെയ്യാൻ അനുവദിക്കണമെന്നും വൈദികർ പറഞ്ഞു. രണ്ട് വൈദികരെ ബിഷപ്പ് ഹൗസിലേക്ക് കടത്തിവിട്ടു. മുഴുവൻ വൈദികരെയും കടത്തിവിടണമെന്ന് ആവശ്യം.