പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് മിടുമിടുക്കനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സരിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; പി പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും
കോണ്‍ഗ്രസ് ചത്തകുതിരയാണെന്നും പാര്‍ട്ടി ആരെയും ഉള്‍ക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് പേര് തമ്മില്‍ പോരാണ്. കോണ്‍ഗ്രസുമായി താന്‍ അകല്‍ച്ചയിലാണെന്നും വി ഡി സതീശനെ പോലുള്ളവര്‍ പാര്‍ട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.