ആലപ്പുഴ: ആഴക്കടൽ മണൽഖനനത്തിനെതിരായ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്റ് ഡി. ബാബു പ്രസാദും എം. ലിജുവും കടലില്‍ വീണു. കടല്‍ മണല്‍ ഖനനത്തിനെതിരേ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനിടെയാണ് സംഭവം.തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് ബോട്ടില്‍ മാറി കയറവെയായിരുന്നു അപകടം. ബോട്ടില്‍ കയറാനായി ചെറു വള്ളത്തില്‍ കയറുമ്ബോഴാണ് ഇരുവരും കടലില്‍ വീണട്.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. തുടർന്ന് വേഷം മാറി സമരത്തില്‍ പങ്കെടുത്താണ് മടങ്ങിയത്.