കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനങ്ങളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സംഘടനാ സംവിധാനം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് മുഖമായി മാറുന്നുവെങ്കിലും മൊത്തം പ്രതിപക്ഷ മുഖമായി മാറാന്‍ അവര്‍ക്ക് ബഹുദൂരം സഞ്ചരിക്കേണ്ടയിരിക്കുന്നു എന്നും വ്യക്തമാണ്.
ഈ സാഹചര്യത്തില്‍ 1991ല്‍ അന്നത്തെ പ്ലാനിങ് കമ്മീഷന് ഉപാധ്യക്ഷനായിരുന്ന കെ. മോഹന്‍ ധാരിയ മുന്നോട്ട് വെച്ച കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ ഏകീകരണം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസിന്റെ ചരിത്രപരമായ പ്രാധാന്യം നേതൃത്വം മനസ്സിലാക്കേണ്ടുതുമുണ്ട്.
ഓര്‍ക്കുന്നില്ലേ…ഭാരതപരിവര്‍ത്തനം കോണ്‍ഗ്രസ്സിലൂടെ മാത്രമെന്ന്, പരിവര്‍ത്തനവാദി പിള്ളേര് പറഞ്ഞത്. അതല്ലെങ്കില്‍ പരിപാടികളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമല്ലോ. ഇന്ത്യ മുന്നണിക്ക് വേണ്ടി കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം ജയിലില്‍ നിന്ന് പുറത്ത് വന്ന അരവിന്ദ് കെജ്രിവാള് ചില പരിപാടികള്‍ അവതരിപ്പിച്ചുവെങ്കിലും മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് അത്തരം കാര്യങ്ങള്‍ സജീവ ചര്ച്ചയിലെക്ക് കൊണ്ട് വരുന്നതില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിച്ചിരുന്നില്ല.
അതുകൊണ്ടുള്ള പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. മിക്ക സംസ്ഥാനങ്ങളിലും അതിരഞ്ചന് ചൗതരിമാരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അതുകൊണ്ടുതന്നെ, കേരളത്തില്‍ പട്ടംതാണുപിള്ളയെയും, അച്ചുതമേനോനെയും, കേന്ദ്രത്തില്‍ ചന്ദ്രശേഖറിനെ പ്രധാന മാന്ത്രിയുമാക്കിയ നയചാതുര്യം കാണിക്കേണ്ട സമയമാണിത്.
ജെ.പി തരംഗം ആഞ്ഞ് വിശുന്ന കാലത്ത് പതിനാറാം വയസ്സില്‍ ജെ.പിയുടെ കാറിന്റെ ബോണറ്റില്‍ കയറി പ്രതിഷേധ നൃത്തം ചവിട്ടിയ മമത ബാനര്‍ജിയുടെ പോരാട്ടവീര്യം ബംഗാളില്‍ മാത്രം ഒരുക്കി നിര്‍ത്തേണ്ടതല്ല, മൊത്തം പ്രതിപക്ഷത്തിന്ന് വേണ്ടതാണെന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ മത്സരിച്ച അഞ്ച് സീറ്റ് നിലനിര്‍ത്തുകയും കൂടാതെ ആറാമത്തെത് ബി.ജെ.പി.യില്‍ നിന്ന് പിടിച്ച് എടുക്കുകയും ചെയ്തുവല്ലോ കോണ്‍ഗ്രസ്. ഏറെ കാലത്തിന്ന് ശേഷമാണ് സംഘടനാ തെരഞ്ഞെടുപ്പിലുടെ ഒരു ഏ.ഐ.സി.സി. പ്രസിഡന്റ് കോണ്‍ഗ്രസ്സിന്ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ആ സംവിധാനം വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ മുതിര്‍ന്ന നേതാവായിട്ട് പോലും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കഴിയുന്നില്ലയെന്നത് വാസ്തവം.
ഏ. ഐ.സി സി സമ്മേളനത്തിന് കൊടി ഉയര്‍ത്തി അദ്ധ്യക്ഷന്‍ ചെയ്യുന്ന പ്രസംഗത്തിന്ന് രാജ്യം കാതോര്‍ത്ത കാലഘട്ടം ഉണ്ടായിരുന്നു.
നെഹറു കുടുംമ്പത്തിന് പുറത്തു നിന്ന് ഉള്ള ഏ.ഐ.സി.സി. പ്രസിഡന്റ് എന്ന പിടിവാശിക്ക് രാഹുല്‍ ഗാന്ധി സ്വയം അയവ് വരുത്തുകയായിരുന്നു. പ്രസിഡന്റിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുന്നവര്‍ പിന്നിട് സോണിയ, രാഹുല്‍, പ്രിയങ്ക ത്രയത്തെ കാണേണ്ടതുണ്ടോ? തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുന്ന പ്രവണതയാണിത്.
ഇതിനെക്കാള്‍ കഷ്ടമാണ് ബി.ജെ.പിയുടെ കാര്യം, അവിടെ പാര്‍ട്ടി പ്രസിഡന്റ് പ്രധാനമന്ത്രിയുടെ കീഴില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ വീഴ്ച്ചകള്‍ ഫല പ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നുമില്ല. ഇനി ദില്ലി, ബിഹാര്‍, തെരഞ്ഞെടുപ്പിന്ന് ശേഷമെങ്കിലും കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിച്ച്, കോണ്‍ഗ്രസിനെ പരിവര്‍ത്ത ശക്തിയാക്കി മാറ്റിയെടുക്കും എന്ന് പ്രത്യാശിക്കാം.