തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ്. നവകേരള മാർച്ചിനിടെയായിരുന്നു കോൺഗ്രസ് പ്രവർത്തകരെ തല്ലിയത്.
തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിചിത്രവാദത്തെ ഖണ്ഡിച്ച് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിനായിരുന്നു മര്‍ദനം. തെളിവില്ലെന്ന് പറഞ്ഞ് തള്ളിയതിനാൽ ദൃശ്യങ്ങൾ സഹിതം ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
https://www.facebook.com/watch/?v=2590016241205318
അനിൽകുമാർ, സന്ദീപ് എന്ന രണ്ടു ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കെഎസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവല്‍ കുര്യാക്കോസിനേയുമാണ് വളഞ്ഞിട്ട് ആക്രമിച്ചത്. കേസിലെ അന്വേഷണം മന്ദഗതിയില്‍ നീങ്ങിയ ഘട്ടത്തില്‍ പരാതിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്.